കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് മുക്കിയതാണെന്ന് ഡ്രൈവര്‍ യദു കൃഷ്ണന്‍. എനിക്കെതിരെ തെളിവുണ്ടോയെന്ന് മെമ്മറി കാര്‍ഡെടുത്ത് പരിശോധിച്ചു നോക്കി. എല്ലാ തെളിവും അവര്‍ക്കെതിരാണെന്ന് കണ്ടപ്പോഴാണ് മുക്കിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസിനകത്ത് നടത്തിയ അതിക്രമം മെമ്മറി കാര്‍ഡിലുണ്ടെന്നും യദു കൃഷ്ണന്‍. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റിലായിരുന്നു യദുവിന്‍റെ പ്രതികരണം.