മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. മേയര്‍–ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെയായിരുന്നു വ്യാപക അധിക്ഷേപം. മേയര്‍ നല്‍കിയ പരാതിയിലാണ് കേസ്.