'വടകരയില്‍ മാത്രം ഇത്രയധികം മെഷീന്‍ കേടായതെങ്ങനെ?'
'യുഡിഎഫ് അനുകൂല വോട്ടര്‍മാര്‍ പലരും തിരിച്ചു പോയി'
വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടന്നെന്ന് കെ.കെ. രമ. പോളിങ് ഓഫിസർമാർ രാഷ്ട്രീയം കളിച്ചതായി സംശയമുണ്ടെന്നും വടകര മണ്ഡലത്തിൽ മാത്രം ഇത്രയധികം വോട്ടിങ് മെഷീൻ കേടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കെ.കെ.രമ മനോരമ ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് സ്വാധീന മേഖലയിലാണ് ഏറ്റവും കൂടുതൽ വോട്ടിങ് മെഷീൻ കേടായത്. യു ഡി എഫിന് അനുകൂലമായി വോട്ടിടേണ്ട പല വോട്ടർമാരും തിരിച്ചു പോയെന്നും അവര്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.