kumbazha-votting-machine-complaint

പത്തനംതിട്ട കുമ്പഴയിലെ ബൂത്തില്‍ വോട്ട് തെറ്റായി പതിഞ്ഞുവെന്ന് പരാതി. ചെയ്ത ചിഹ്നത്തിലല്ല വോട്ട് പതിഞ്ഞതെന്ന് വോട്ടര്‍. നടപടികള്‍ നേരിടാന്‍ തയാറെങ്കില്‍ പരാതി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍. എന്നാല്‍ പരാതി എഴുതിനല്‍കാന്‍ വോട്ടര്‍ തയാറായില്ല. വോട്ടര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു. പ്രതിഷേധവുമായി ആന്‍റോ ആന്‍റണി രംഗത്തെതി. അതിനിടെ കുമ്പഴയില്‍ തന്നെ കള്ളവോട്ട് പരാതിയും ഉയര്‍ന്നു. മോളിക്കുട്ടിയുടെയും ആനപ്പാറയില്‍ ഹസന്‍ എന്നയാളുടെയും വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി.

Kumbazha Votting Machine complaint