ഐസിയു പീഡനക്കേസില്‍ തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിക്ക്. അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റേതാണ് നിർദേശം. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞു.
ICU rape case: North Region IG will lead further investigation