പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ മുസ്‌ലിം വിരുദ്ധ പരാമർശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ആദ്യഘട്ട പോളിങ്ങിനു ശേഷം നിരാശരായതിനാലാണ് ഇത്തരം പ്രസ്താവനകള്‍. രാജസ്ഥാൻ പൊലീസിൽ പരാതി നൽകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. നേരത്തെ മോദിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും.
രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്‌ലിംകളാണെന്ന് മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നത്, രാജ്യത്തിന്‍റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്ന മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും അദ്ദേഹം ഉന്നയിച്ചു. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മോദിയുടെ മുസ്‌ലിം വിരുദ്ധത എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പരാമർശത്തിനെതിരെ വിമർശനം ശക്തമാണ്.
CPM to file complaint against Narendra Modi's speech