odisha-won

ഐഎസ്എലില്‍ ഒഡീഷയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഒഡീഷയുടെ ജയം. ആദ്യമായാണ് ഒഡീഷ ഐഎസ്എല്‍ സെമിയിലെത്തുന്നത്. അറുപത്തേഴാം മിനിട്ടില്‍ ഫെദോര്‍ സെര്‍നിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് മുന്നേറാനായില്ല. എണ്‍പത്തേഴാം മിനിറ്റില്‍ മൗറീഷിയോയും തൊണ്ണൂറ്റെട്ടാം മിനിട്ടില്‍ വാന്‍ലാലറുവാറ്റ്ഫെലെയുമാണ് ഒഡീഷയ്ക്കായി ഗോള്‍ നേടിയത്. പരുക്കില്‍ നിന്ന് മുക്തനായ അഡ്രിയാന്‍ ലൂണ ടീമിനൊപ്പം ചേര്‍ന്നെങ്കിലും വിജയത്തിലേക്കെത്തുന്ന മുന്നേറ്റമുണ്ടാക്കാനായില്ല.

ISL; Odisha won against Kerala Blasters