ജോണ്‍ ബ്രിട്ടാസ് എം.പിയുടെ കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍  മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ റജിസ്ട്രാറോട് വിശദീകരണം തേടി . ഇടത് യൂണിയന്റെ പ്രഭാഷണ പരമ്പരയിലാണ്  ബ്രിട്ടാസ് പ്രസംഗിച്ചത് . 

വൈസ്ചാന്‍സലറുടെയും  റജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു  കേരള സര്‍വകലാശാലയില്‍ ജോണ്‍ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്നായിരുന്നു വിഷയം. 

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്്ളോയിസ് യൂണിയന്‍റെ പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.പ്രധാനമന്ത്രിയെയും ബിജെപി നയങ്ങളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജോണ്‍ബ്രിട്ടാസിന്‍റെ വാക്കുകള്‍