കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തത് ആറരമണിക്കൂര്‍. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്ന് പി.കെ.ബിജു. ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി.
കേസില്‍ രണ്ട് ദിവസം 15 മണിക്കൂറിലേറെ ഇ.ഡി ബിജുവിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. പണംവാങ്ങിയ കാര്യം ബിജു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ആര്‍.സി ബുക്ക് പണയം വെച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നൽകിയിട്ടില്ലെന്നുമാണ് ബിജുവിന്‍റെ മൊഴി. എന്നാൽ സതീഷ്കുമാറിനെ അറിയില്ലെന്നാണ് ബിജു ആവർത്തിക്കുന്നത്. സതീഷ്കുമാർ പലരുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ തുടർച്ചയായി ബിജുവിന്റെ പേര് പരാമർശിക്കുന്നുണ്ട്.
Karuvannur money laundering case ED questioned PK Biju