പതഞ്ജലിയുടെ കോടതിലക്ഷ്യക്കേസില്‍ ബാബാ രാംദേവിന്‍റെ മാപ്പപേക്ഷ കടുത്ത പരാമര്‍ശങ്ങളോടെ തള്ളി സുപ്രീംകോടതി. പതഞ്ജലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഒരേ പോലെ പല മാപ്പപേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാന്‍ ഇല്ലാത്ത യാത്രയുടെ വിമാനടിക്കറ്റിനെപ്പറ്റി സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച് കോടതിയെ കബളിപ്പിച്ചെന്ന് സുപ്രീംകോടതി കണ്ടെത്തി.
പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വമായ വീഴ്ച വരുത്തിയെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. തെറ്റായ അവകാശ വാദങ്ങളില്‍ പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നതായി കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
Centre criticises Patanjali advertisement