pm-mathew-udf-09

മുതിർന്ന കേരള കോൺഗ്രസ് എം നേതാവും മുന്‍ എം.എല്‍.എയുമായ പി.എം മാത്യു  യുഡിഎഫ് വേദിയില്‍. ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർഥിച്ച് മരങ്ങാട്ടുപിള്ളിയിലെ കണ്‍വന്‍ഷനിലെത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ.ആഗസ്തി ഉള്‍പ്പടെയുള്ള വേദിയിലാണ് പി.എം. മാത്യു എത്തിയത്. അതിനിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നവും രാജിവച്ചു. കോട്ടയത്തെ യുഡിഎഫ് ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പില്‍ മുന്നണിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഇ.ജെ ആഗസ്തി ചെയര്‍മാനായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Kerala Congress (M) leader PM Mathew left party