മലയോര ജനതയുടെ വോട്ട് മാത്രമല്ല, ജീവനും സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാള്‍ മാർ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ. പത്തുലക്ഷം രൂപ കൊണ്ട് ഒരു കുടുംബത്തിന് വിലയിടാന്‍ കഴിയുമോ? വന്യജീവി ആക്രമണത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നയിക്കേണ്ടത് ലോക രാഷ്ട്രങ്ങൾ ബഹുമാനിക്കുന്ന സ്വീകാര്യതയുള്ള നേതാവ് ആണ്. രാഷ്ട്രപതിക്കോ പ്രധാനമന്ത്രിക്കോ ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ അതുല്യ സ്ഥാനമുണ്ടെങ്കിൽ അതിൽ അഭിമാനിക്കുന്നവരാണ് നമ്മൾ. മണിപ്പൂരിലെ അതിക്രമങ്ങളിൽ ആശങ്കയും പ്രയാസവുമുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. മണിപ്പുരില്‍ പരിഹരിക്കാന്‍ മാര്‍ഗമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞുതുടങ്ങിയാല്‍ ഭയാശങ്കകള്‍ കുറയും. എന്നാല്‍ മണിപ്പുരിലെ പര്‍വതീകരിക്കാന്‍ ശ്രമമുണ്ടായെന്നും യാഥാര്‍ഥ്യബോധത്തോടെ വിമര്‍ശിച്ചവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Mor Baselios Cardinal Cleemis Catholicos on current political issues