അറിയാവുന്ന വിവരങ്ങളെല്ലാം എന്‍ഫോഴ്സ്മെന്‍ഫ് ഡയറക്ട്രേറ്റിന് കൈമാറിയിട്ടുണ്ടെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ മറച്ചുവയ്ക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡിക്ക് മുമ്പാകെ ഹാജരാകുമ്പോഴായിരുന്നു വര്‍ഗീസിന്‍റെ പ്രതികരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവരജംഗമ സ്വത്തുക്കളുണ്ടെന്നും ഇതില്‍ ആറെണ്ണം വില്‍പ്പന നടത്തിയെന്നും ഇഡി കണ്ടെത്തി. ആദായനികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇഡി ആരോപിച്ചിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്വത്തുവിവരങ്ങള്‍ കണ്ടെത്തിയത്. പാര്‍ട്ടിക്ക് വെളിപ്പെടുത്താത്ത അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.
Anyone can hide Party assests? all deatils has been given; claims MM Varghese