• മരവിപ്പിച്ചത് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട്
  • അക്കൗണ്ടിലുള്ളത് നാലുകോടി 80 ലക്ഷം രൂപ
  • ഒന്നും മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം

സിപിഎമ്മിന്റെ ത‍ൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. നാലുകോടി 80 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ഒരു കോടി രൂപ ഈ അക്കൗണ്ടില്‍ നിന്നും ഈ മാസം പിന്‍വലിച്ചിരുന്നു. അതേസമയം, വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. അക്കൗണ്ട് മറച്ചുവച്ചതാണെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം നല്‍കിയ രേഖകളില്‍ അക്കൗണ്ടിന്‍റെ വിവരം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Income Tax department freezes CPM  Thrissur dist committee's account