Untitled design - 1

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ മുന്‍ എം.പി പി.കെ ബിജു ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പത്ത് മണിയോടെ കൊച്ചി ഓഫിസില്‍ ഹാജരായ ബിജു നോട്ടിസ് ലഭിക്കുന്നത് ആദ്യമാണെന്നും ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും വ്യക്തമാക്കി.

കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗമായിരുന്നു ബിജു. അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകള്‍, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിവരങ്ങളാണ് ബിജുവില്‍ നിന്ന് ഇഡി തേടുന്നത്.

Karuvannur scam: PK Biju in ED office for questioning