കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായി പി.കെ.ബിജുവിനെ ഇ.ഡി. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇന്നത്തെ ചോദ്യംചെയ്യല്‍ ഒന്‍പത് മണിക്കൂറിലേറെ നീണ്ടു. ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞെന്ന് ബിജു പ്രതികരിച്ചു. കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണ കമ്മിഷന് അംഗമായിരുന്നു ബിജു. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ബിജുവില്‍ നിന്ന് ഇഡി തേടുന്നത്.
karuvannur bank fraud case cpm leader pk biju ed interrogation