തൃശൂർ വെളപ്പായയിൽ ടി.ടി.ഇയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നത് നേരില്‍ കാണേണ്ടി വന്നതിന്‍റെ നടുക്കം മാറാതെ ദൃക്സാക്ഷി രാജേഷ്കുമാര്‍. എസ്–11 കംപാര്‍ട്മെന്‍റില്‍ വലതുവശത്ത് വാതിലിനടുത്തായി ഫോണ്‍ ചെയ്തുകൊണ്ട് നിന്ന വിനോദിനെ പിന്നിലൂടെയെത്തിയ പ്രതി തള്ളി വീഴ്ത്തുകയായിരുന്നുവെന്ന് രാജേഷ് വെളിപ്പെടുത്തുന്നു. ടി.ടി.ഇയെ തള്ളിയിട്ട ശേഷം പ്രതി ഒന്നും സംഭവിക്കാത്തമട്ടില്‍ സീറ്റില്‍ പോയിരുന്നുവെന്നും രാജേഷ് പറയുന്നു. വിനോദ് വീഴുന്നത് കണ്ടതിന്‍റെ ഞെട്ടലിലില്‍ നിന്നും മുക്തനാകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനിലെ ചായ വില്‍പ്പനക്കാരനായ രാജേഷും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പ്രതി രജനീകാന്തയെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Accused kicked out TTE from back; reveals witness