കേരള മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി വേട്ടയാടുന്നുവെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിങ് . ഓരോരുത്തരെയായി ബി.ജെ.പി ലക്ഷ്യമിടുന്നെന്നും എം.പി ആരോപിച്ചു.
മദ്യനയ അഴിമതിയിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സഞ്ജയ് സിങ് തിഹാർ ജയിലിൽനിന്ന് ഇന്നാണ് പുറത്തിറങ്ങിയത്. എ.എ.പി ആസ്ഥാനത്ത് സ്വീകരണം നല്‍കി. ആറുമാസത്തെ വിചാരണ തടവിന് ശേഷമാണ് സഞ്ജയ് സിങ് പുറത്തിറങ്ങിയത്. ആഘോഷിക്കാൻ സമയമില്ലെന്നും പോരാട്ടത്തിനുള്ള സമയമാണെന്നും സഞ്ജയ് സിങ് പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കണ്ടശേഷം അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിലെത്തി സുനിത കേജ്‌രിവാളിനെയും സഞ്ജയ് സിങ് സന്ദര്‍ശിച്ചു. ഇന്നലെയാണ് സുപ്രീംകോടതി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്
Sanjay Singh walks out of jail a day after getting bail in excise policy case