riyas-speech

 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയ വെട്ടിലായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന കോഴിക്കോട്ടെ പ്രസംഗമാണ് വിവാദമായത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസംഗം ചിത്രീകരിച്ചയാളെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കുപിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തിര​ഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച സംഘത്തില്‍പ്പെട്ടയാളാണ് വിഡിയോഗ്രഫര്‍ എന്നാണ് വിവരം. കോണ്‍ഗ്രസിന്റെ പരാതിയില്‍ മന്ത്രിയോട് വിശദീകരണം തേടാന്‍ കലക്ടര്‍ തീരുമാനിച്ചു. ഇന്നുതന്നെ ഇതുസംബന്ധിച്ച് നോട്ടിസ് നല്‍കിയേക്കും.