സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ കേസിന് സർക്കാരിന് ചെലവ് കോടികൾ. സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബൽ ഫീസിനത്തിൽ ആവശ്യപ്പെട്ടത് 2.35 കോടി രൂപ. ഇതിൽ 75 ലക്ഷം കൈമാറുകയും ചെയ്തു
കാലി ആയ ഖജനാവിലേക്ക് പണമെത്തിക്കാൻ കടമെടുപ്പിന് അനുമതി തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയത്. കൈയിൽ പണമില്ലെങ്കിലും പതിവുപോലെ അഭിഭാഷകൻ പുറത്തുനിന്നുതന്നെ. സീനിയർ അഭിഭാഷകനായ കപിൽ സിബൽ. ഫീസ് 2 കോടി 35 ലക്ഷത്തി അൻപതിനായിരം. 75 ലക്ഷം നൽകി കഴിഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ നിയമോപദേശത്തിനും സുപ്രീംകോടതിയിൽ വാദിക്കുന്നതിനും ആയി പുറമേ നിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയ വകയിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 9.18 കോടിയാണ് ചെലവാക്കിയതെന്ന് വിവരാവകാശ മറുപടി.
അഡ്വക്കേറ്റ് ജനറൽ അടക്കം 148 സർക്കാർ അഭിഭാഷകർ ഉണ്ടെങ്കിലും സുപ്രധാന കേസുകളിൽ പുറമേനിന്നുള്ളവരെയാണ് സർക്കാരിന് താൽപര്യം.
During the financial crisis, the government spent crores on the Supreme Court