പത്തനംതിട്ട പട്ടാഴിമുക്കിലെ അപകടം ആസൂത്രിതമെന്ന സൂചനകള്‍ നല്‍കി ദൃക്സാക്ഷി മൊഴി. ഹാഷിമും അനുജയും സഞ്ചരിച്ച കാറിനുള്ളില്‍ മല്‍പ്പിടുത്തം നടന്നതായി കണ്ടുവെന്ന് പഞ്ചായത്തംഗം പൊലീസില്‍ മൊഴി നല്‍കി. അനുജയ്ക്ക് മര്‍ദനമേറ്റുവെന്നും മൂന്ന് തവണ മുന്നിലെ ഇടതുഡോര്‍ തുറന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. അനുജ കാല്‍ പുറത്തേക്ക് ഇടുന്നത് കണ്ടെന്നും മൊഴിയിലുണ്ട്. അമിതവേഗത്തിലായിരുന്ന കാര്‍ പലവട്ടം വലത്തേക്ക് പാളിയെന്നും ദൃക്സാക്ഷിയുടെ മൊഴിയില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, അനുജയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഹാഷിമിനെ യാതൊരു പരിചയവുമില്ലെന്നും ഹാഷിമിന്‍റെ കുടുംബത്തിന് അനുജയെ അറിയില്ലെന്നും പൊലീസ് പറയുന്നു. ഇരുവരും വിവാഹിതരാണ്. ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം വലിച്ചിറക്കുകയായിരുന്നു. സഹോദരനാണെന്നാണ് അനുജ സഹപ്രവര്‍ത്തകരായ അധ്യാപകരോട് പറഞ്ഞത്. ആദ്യം ഇറങ്ങി ചെന്നില്ലെങ്കിലും വാഹനത്തിലേക്ക് കയറി ആക്രോശിച്ചതോടെ അനുജ ഒപ്പം പോകുകയായിരുന്നുവെന്നും ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പൊലീസില്‍ മൊഴി നല്‍കി. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞതായും സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. നൂറനാട് സ്വദേശിയായ അനുജ തുമ്പമണ്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപിക ആയിരുന്നു.
Anuja was attacked, tried to escape from car; reveals witness