വെറ്ററിനറി സര്‍വകലാശാല വി.സിയായി പ്രൊഫ. ഡോ. കെ.എസ്.അനില്‍ ചുമതലയേറ്റു. നിലവില്‍ മണ്ണുത്തി സര്‍വകലാശാലയിലെ പ്രഫസറായിരിക്കെയാണ് വി.സിയായുള്ള നിയമനം. വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ വി.സി ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് നിയമനം. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്ന് വി.സിയായി ചുമതലയേറ്റശേഷം ഡോ. കെ.എസ്.അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
K. S. Anil took charge as new VC in the Veterinary University.