police

വീടിനു മുന്നില്‍ വച്ച് കാറിടിച്ച് മരിച്ചയാളുടെ   മൃതദേഹം പാടത്ത് തള്ളിയ സ്വർണ വ്യാപാരിയും ബന്ധുക്കളും തൃശൂരില്‍ അറസ്റ്റിൽ.  പാലക്കാട് സ്വദേശിയായ 55 കാരൻ രവിയുടെ  മൃതദേഹം തൃശൂർ കുറ്റുമുക്ക് പാടത്ത് നിന്ന് കണ്ടെത്തിയത് കഴിഞ്ഞ ഞായറാഴ്ച രാവിലെ . മരണം വണ്ടിയിടിച്ചാണെന്ന് സൂചന ലഭിച്ചത് പോസ്റ്റ്മോർട്ടത്തിൽ. രാത്രിയിൽ പാടം വഴി കടന്നുപോയ കാറിന്റെ അന്വേഷണം ചെന്നെത്തിയത് തൃശൂരിലെ സ്വർണ വ്യാപാരി വിശാലിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 

തൃശൂരിലെ വീട്ടുപടിക്കൽ മദ്യലഹരിയിൽ കിടന്ന രവിയെ വിശാൽ കണ്ടില്ല. കാർ ദേഹത്ത് കൂടി കയറി. പിന്നാലെ മൃതദേഹം കാറിൽ കയറ്റി കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചു. വിശാലിനെ ഇതിന് സഹായിച്ച ഭാര്യയേയും അച്ഛൻ ദിലീപ് കുമാറിനേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.  മൃതദേഹം ഉപേക്ഷിച്ച കുറ്റത്തിനാണ് വിശാലിനെ റിമാൻഡ് ചെയ്തത്. അപകടം സ്റ്റേഷനിൽ അറിയിച്ചിരുന്നെങ്കിൽ ജാമ്യമെടുക്കാവുന്ന കേസ്. 

 

 

Thrissur accident death arrest