chalakkudy-murder-2

ചാലക്കുടി പരിയാരം വര്‍ഗീസ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട കേസില്‍ മകന്‍ പോള്‍ അറസ്റ്റിലായി. വീണു മരിച്ചതെന്ന് പറ‍ഞ്ഞ് ആശുപത്രിയിലെത്തിച്ചയാളെ  മദ്യലഹരിയിൽ മകന്‍ തലയ്ക്കടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. ചാലക്കുടി പരിയാരത്ത് 54 കാരൻ വർഗീസ് ചവിട്ടുപടിയിൽ നിന്ന് താഴെ വീണ് മരിച്ചെന്നാണ് ആദ്യം കരുതിയത്. തലയിലും മുഖത്തും മർദ്ദനമേറ്റതായി കണ്ടെത്തിയത് പോസ്റ്റ് മോർട്ടത്തിൽ. വീട്ടുജോലിക്കാരനെ ചോദ്യം ചെയ്തപ്പോൾ സത്യം തെളിഞ്ഞു.

മദ്യ ലഹരിയിൽ എത്തിയ മകൻ, പിതാവിനെ മർദ്ദിച്ചു. തലയ്ക്കടിയേറ്റപ്പോൾ ചവിട്ടു പടിയിൽ നിന്ന് താഴെ വീണു. കടമുറി വാടക നൽകണമെന്ന മകന്റെ ആവശ്യം പിതാവ് അംഗീകരിച്ചില്ല. ഇതാണ് തർക്കത്തിനും മർദനത്തിനും കാരണം. വർഗീസ് ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ്. വർഗീസിനെ കൊലപ്പെടുത്തിയ മകൻ 24 കാരനായ പേളിനെ അറസ്റ്റ് ചെയ്തു. ലഹരി കൈവശം വച്ചതിന് മകനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ചാലക്കുടി പൊലീസാണ് കൊലപാതകം തെളിയിച്ചത്.

 

Son kills father in chalakkudy