ഡേവിഡ്, പ്രിന്‍സ്

ഡേവിഡ്, പ്രിന്‍സ്

 

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തി യുദ്ധഭൂമിയില്‍ പരുക്കേറ്റ മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു.  തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെ ഇവര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. മനുഷ്യക്കടത്തില്‍ കുടുങ്ങി റഷ്യയിലെത്തിയ ഇവരുടെ ദുരിതം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍. മറ്റ് മലയാളികളെ കൊണ്ടുവരുന്നതില്‍ റഷ്യയുമായി ആശയവിനിമയം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.  മനോരമ ന്യൂസ് ബിഗ് ഇംപാക്ട്.

 

യുക്രെയ്ന്‍ യുദ്ധഭൂമിയിലെ ഭീകര ദുരിതം മനോരമ ന്യൂസിലൂടെ വിവരിച്ച മലയാളി യുവാക്കള്‍ക്ക് ഒടുവില്‍ രക്ഷയുടെ വഴി തെളിയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ഇരുവര്‍ക്കും താല്ക്കാലിക യാത്രാ രേഖകള്‍ ലഭിക്കും. ഇന്ന് എംബസിയിലെത്തിയ പ്രിന്‍സും ഡേവിഡും യാത്രക്കുളള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

 

 പരുക്കേറ്റ മലയാളികള്‍ക്ക് നാട്ടിലേക്ക് വരാന്‍ വഴിയൊരുങ്ങിയതിന് മനോരമ ന്യൂസിനോട് നന്ദിപറഞ്ഞ് കുടുംബങ്ങള്‍. കഴിഞ്ഞ 21 നാണ് യുദ്ധത്തിനിടെ പരുക്കേറ്റ മലയാളികളുടെ വിവരം മനോരമ ന്യൂസിലൂടെ പുറം ലോക മറിഞ്ഞത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി  നിര്‍ബന്ധിതമായി യുക്രെയ്നെതിരെ യുദ്ധം ചെയ്യാനുളള കൂലിപ്പട്ടാളത്തില്‍ ചേര്‍ക്കുകയായിരുന്നു. മലയാളി ഏജന്റുമാരാണ് കബളിപ്പിച്ചത്. 4 മലയാളികളടക്കം 140 ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

 

പ്രിന്‍സ് മടങ്ങിയെത്തുമെന്ന വാര്‍ത്ത വലിയ ആശ്വാസമായെന്ന് പറഞ്ഞ ബന്ധുക്കള്‍ ‘മനോരമ ന്യൂസിന്‍റെ ഇടപെടലിന് നന്ദിയും പറഞ്ഞു .

 

 

 

Keralites trapped in russian war front return back to kerala Manoramanews big impact