TAGS

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി . പൗരത്വ വിഷയം രാഷ്ട്രീയ നേട്ടത്തിനും മുസ്ലിം വോട്ടിനുമായി  മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു. കോണ്ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. വേണ്ടി വന്നാൽ ക്രൌഡ് ഫണ്ടിങ് നടത്തും. സി പി എമ്മും ബി ജെ പിയും ഇറക്കുന്നത് പോലെ പണം ഇറക്കാൻ കോൺഗ്രസിനില്ലെന്നും സതീശൻ. സിഎഎ വോട്ടിനു വേണ്ടി മാത്രമുള്ള ആയുധമോ? നിങ്ങള്‍ക്കും പ്രതികരിക്കാം.