ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഇഡി ചോദ്യംചെയ്യുന്നത് തുടരുന്നു. കെ.കവിതയെയും കേജ്‌രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരും. എന്നാല്‍ ചോദ്യംചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കേജ്‍രിവാളിന്‍റെ നീക്കം. നാളെ ഹോളി ആഘോഷിക്കില്ലെന്നും മറ്റന്നാള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം.
അതേസമയം അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ചയേ പരിഗണിക്കുകയുള്ളു. ഇന്നലെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം കോടതി നിരാകരിച്ചു. അതിനിടെ, ഇന്നലെ രാത്രി കേജ്‍രിവാളിനെ ഭാര്യ സുനിത ഇഡി ഓഫിസില്‍ സന്ദര്‍ശിച്ചിരുന്നു.
Delhi liquor scam case; ED to question K Kavitha along with Arvind Kkejriwal