ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പിന്നാലെ എഎപിയുടെ മറ്റൊരു മുഖ്യമന്ത്രിയെ കുരുക്കാൻ ബിജെപി. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെതിരെ ഇഡി അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പഞ്ചാബ് അധ്യക്ഷൻ സുനിൽ ഝാക്കർ കത്ത് നൽകി. പഞ്ചാബ് മദ്യ നയ അഴിമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ മദ്യനയ അഴിമതിയില്‍ ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്.
BJP wants ED inquiry against Punjab Chief Minister Bhagwant Mann