മോഹിനിയാട്ടം കലാകാരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് തന്‍റെ കുടുംബക്ഷേത്രത്തിലെ ഉല്‍സവത്തിന് വേദി ഒരുക്കി നല്‍കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പ്രതിഫലം നല്‍കിയാണ് രാമകൃഷ്ണനെ പരിപാടിക്ക് വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷി ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ വിവാദങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, സുരേഷ് ഗോപി വേദി നല്‍കുമെന്ന് പറഞ്ഞതില്‍ സന്തോഷമെന്നും സ്വീകരിക്കുന്നുവെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. ചേട്ടന്‍ മരിച്ച ശേഷം സിനിമക്കാരുടെ ശ്രദ്ധ ലഭിക്കാന്‍ ഇത്രയും കാലം വേണ്ടി വന്നുവെന്നും സ്ഥിരം ജോലി എന്ന ആഗ്രഹം ഇപ്പോഴില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
Will invite RLV Ramakrishnan says Suresh Gopi