manu-pleader
  • ജാമ്യം കര്‍ശന വ്യവസ്ഥകളോടെ
  • കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
  • മനു കീഴടങ്ങിയത് ജനുവരി 31ന്

ബലാല്‍സംഗക്കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി.മനുവിന് ജാമ്യം. ക‍ര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കഴിയുംവരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്.പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാല്‍സംഗം ചെയ്തുവെന്നതാണ് മനുവിനെതിരായ കേസ്.  പ്രമേഹ രോഗം വർധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശനങ്ങളുണ്ടെന്നും, ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ  സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നും ചൂണ്ടികാട്ടിയാണ് മനു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് മുന്നിൽ മനു കീഴടങ്ങിയത്. 

 

Kerala HC grants bail for PG Manu