• 'കേരളത്തിന്‍റെ വളര്‍ച്ചാ നിരക്ക് കേന്ദ്രം നെഗറ്റീവ് എന്ന് കാണിച്ചു'
  • 'പഴയ കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്താനാവില്ല'
  • കേരളത്തിന്‍റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം

കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിരത്തിയ കണക്ക് തെറ്റെന്ന് കേരളം സുപ്രീംകോടതിയില്‍. കേന്ദ്രം സമര്‍പ്പിച്ച കണക്ക് കണ്ട് ‍ഞെട്ടിയെന്നും തെറ്റായ കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കരുതിയില്ലെന്നും കേരളത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. കേരളത്തിന്‍റെ വളര്‍ച്ചനിരക്ക് കേന്ദ്രം നെഗറ്റീവ് എന്ന് തെറ്റായി കാണിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്താനാവില്ലെന്നും കേരളം വാദിച്ചു. അതേസമയം കേരളത്തിന്‍റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചടിച്ചു. ഇതോടെ കപില്‍ സിബലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായി സുപ്രീംകോടതിയില്‍ തര്‍ക്കമുണ്ടായി. 

 

SC hearing on borrowing limit plea by Kerala