യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്തിന് ഇരയായി മൂന്ന് മലയാളികളും. മൈന്‍ സ്ഫോടനത്തിലും വെടിയേറ്റും ഒരാളുടെ കാല്‍ തകര്‍ന്നു. യുദ്ധമുഖത്തുള്ള രണ്ടുപേര്‍ നേരിടുന്ന ദുരിതം മോസ്കോയില്‍നിന്ന് മനോരമ ന്യൂസിനോട് വിവരിച്ചു. ഇതില്‍ ഒരാള്‍ തലയ്ക്ക് വെടിയേറ്റ് ചികില്‍സയിലാണ്. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്
അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ , വിനീത് സിൽവ , ടിനു പനിയടിമ എന്നിവരാണ് റിക്രൂട്ടിങ് തട്ടിപ്പിനിരയായി യുക്രയ്നിൽ യുദ്ധം ചെയ്യാനുള്ള റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടത് . യുദ്ധഭൂമിയിൽ വച്ച് പ്രിൻസിന് മുഖത്ത് വെടിയേറ്റു. മൈൻ സ്ഫോടനത്തിൽ കാൽ തകർന്നു.
യുദ്ധഭൂമിയിലാണ് വിനീതും ടിനുവും ഉള്ളത്. വിനീതുമായി സംസാരിക്കുമ്പോൾ ഫോണിലൂടെ വെടിയൊച്ച കേൾക്കാമായിരുന്നു. ജനുവരി 3നാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേയ്ക്ക് പോയത്. 1.95 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ചെയ്താണ് ഏജന്റുമാർ ഇവരെ റഷ്യയിലെത്തിച്ചത്. തുടർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
Malayalis in the Russia-Ukraine battlefield