anu-mujeeb

പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് കൂടുതൽ ചോദ്യംചെയ്യലിന് വിധേയമാക്കും.  അനുവിനെ കൊലപ്പെടുത്തിയ വാളൂർ അള്ളിയോറതാഴെയിൽ മുജീബുമായി ഇന്ന് തെളിവെടുപ്പും നടത്തിയേക്കും. പ്രതിയെ സ്ഥലത്തേക്കെത്തിക്കുമ്പോൾ നാട്ടുകാരുടെ രോഷപ്രകടനത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് വിന്യാസത്തിനുശേഷമാകും തെളിവെടുപ്പ്.  കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ വിറ്റ കൊണ്ടോട്ടിയിലും തെളിവെടുപ്പ് നടത്തും. 

 

Perambra Anu murder case