കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ വീണ്ടും രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. കാന്‍റീന്‍ പ്രവര്‍ത്തനം രാത്രി 11 മണി വരെയാക്കിയാണ് നിയന്ത്രണം. വിദ്യാര്‍ഥികള്‍ അര്‍ധരാത്രിക്ക് മുമ്പായി ഹോസ്റ്റലില്‍ പ്രവേശിക്കണമെന്നും എന്‍ഐടി ഡീന്‍ ഡോ. ജി.കെ രജനീകാന്ത് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിയന്ത്രണം ലംഘിക്കുന്ന വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും അര്‍ധരാത്രി പുറത്തുപോകുന്നത് സുരക്ഷയെ ബാധിക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. രാത്രി പുറത്തുപോകുന്നത് ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്നും വൈകി ഉറങ്ങുന്നത് പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നും ഡീന്‍ ചൂണ്ടിക്കാട്ടുന്നു
Night curfew again in NIT campus