കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ താന്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതെന്നു കലാമണ്ഡലം ഗോപി മനോരമ ന്യൂസിനോട്. സുരേഷ് ഗോപിയുമായി ഏറെനാളത്തെ ബന്ധമുണ്ട്. മകന്റെ വിവാദമായ എഫ്ബി പോസ്റ്റ് ഡോക്ടറുടെ സംഭാഷണത്തെത്തുടര്‍ന്ന് വിഷമംതോന്നിയതിനാലാണ്. ഡോക്ടര്‍ തന്നോട് സംസാരിച്ചിരുന്നു. പത്മഭൂഷണ്‍ കിട്ടാനായി സുരേഷ് ഗോപി വീട്ടിലേക്ക് വരേണ്ടതില്ല. അദ്ദേഹത്തിന്റേത് വലിയ മനസാണ്. അദ്ദേഹത്തെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.  ഫെയ്സ്ബുക്കിലെ മകന്‍റെ പ്രതികരണം പ്രശ്നമായെന്ന് മനസിലായി. ഇനി ഇതേചൊല്ലി വിവാദം വേണ്ട, ആര്‍ക്കും വീട്ടിലേക്ക് വരാം. സുരേഷ് ഗോപി തന്നെ കാണണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിനു തന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നു മറ്റു പലരും മുഖേന അറിഞ്ഞു. അതില്‍ സന്തോഷമേയുള്ളൂവെന്നും സ്നേഹത്തിന്റെ പേരില്‍  ആര്‍ക്കും വീട്ടിലേക്ക് വരാമെന്നും കലാമണ്ഡലം ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു

 

Suresh Gopi is always welcome at my home: Kalamandalam Gopi