എം.എം.മണിക്കെതിരെ മറുപടിയുമായി ഡീന്‍ കുര്യാക്കോസ്. അധിക്ഷേപം മണിയുടെ ശൈലി, തന്റേതല്ല. എം.എം.മണിയുടെ തെറിയഭിഷേകം ഇടുക്കി ജില്ലക്കാര്‍ക്കെതിരായ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജില്ലയില്‍ നിര്‍മാണ നിരോധനം സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ മണി എവിടെയായിരുന്നു? അധിക്ഷേപിക്കാന്‍ ലൈസന്‍സുണ്ടെന്നാണ് മണിയുടെ വിചാരമെന്നും ഇത്തരം പദപ്രയോഗങ്ങള്‍ താന്‍ ശീലിച്ചിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.
Dean Kuriakose against mm mani statement