മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും കാട്ടാന പടയപ്പയുടെ പരാക്രമം. വഴിയോര കടകൾ തകർത്തു. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ് പാഴ്‌വാക്കായി. ദിവസേന ജനവാസമേഖലയിലെത്തുന്ന കൊമ്പൻ പടയപ്പ മുന്നാറിൽ ഭീതി വിതയ്ക്കുകയാണ്. രാത്രിയിൽ മാട്ടുപ്പെട്ടി ഡാമിന് സമീപം റോഡിലിറങ്ങിയ ആന ഗതാഗത തടസമുണ്ടാക്കി. രാവിലെ തെന്മല എസ്റ്റേറ്റിലെത്തിയ ആനയെ നാട്ടുകാർ ജനവാസമേഖലയിൽ നിന്നും തുരത്തി.
ദേവികുളം മിഡിൽ ഡിവിഷനിലിറങ്ങിയ കാട്ടാനക്കൂട്ടം ഇറച്ചിക്കടകൾ തകർത്തു. മേഖലയിലെ കാബേജ് കൃഷിയും ആനകൾ നശിപ്പിച്ചു. വാൽപാറ എംഎൽ.എ അമുൽ കന്തസ്വാമിയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം. വാൽപാറ പൊള്ളാച്ചി റോഡിൽ അയ്യർപാടിക്ക് സമീപമാണ് കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. ഇതോടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയ എംഎൽഎ അമുൽ കന്തസാമിയും സംഘവും വാഹനത്തിൽ തുടങ്ങി. ഒരു മണിക്കൂറിന് ശേഷം വനപാലകരെത്തി ആനയെ വനത്തിലേക്ക് തുരത്തി. മേഖലയിൽ ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് കാട്ടാനക്കൂട്ടമിറങ്ങുന്നത്.
Elephant attacks at Munnar, Mattupetti, Valaparai