mujeeb-arrest-45

 

പേരാമ്പ്രയില്‍ സ്ത്രീയെ മുക്കിക്കൊന്ന് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി മുജീബിനെക്കുറിച്ച് പറയാന്‍ പേടിച്ച് കൊണ്ടോട്ടിയിലെ അയല്‍ക്കാരും നാട്ടുകാരും.  മുന്‍പ് നാട്ടില്‍ ഭീകാരന്തരീക്ഷമുണ്ടാക്കിയുതും, വീടുകളില്‍ അതിക്രമിച്ചു കയറിയതും ഇവര്‍ ഓര്‍ക്കുന്നു. മോഷണക്കേസിലുള്‍പ്പെടെ പ്രതിയെന്ന് അറിയാമെന്നും നാട്ടുകാരുടെ സാക്ഷ്യം. നാട്ടില്‍ വരുന്നത് കുറവാണ്. വന്നാല്‍ തന്നെ പുറത്ത് കാണാറില്ല. വീടിനു പരിസരത്ത് ലഹരിക്കടത്ത് സംഘങ്ങള്‍ സജീവമാണ്, ഇവര്‍ക്കൊപ്പവും മുജീബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരാണ് ഈ സംഘത്തിലെ കണ്ണികളെന്നും നാട്ടുകാരന്റെ സാക്ഷ്യം.  

 

അതേസമയം, മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പട്ടിയിലെ ജ്വല്ലറി ഉടമ ഗണപതിയെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് മുജീബ്. 2000 ത്തിലാണ് സ്വര്‍ണം തട്ടിയെടുക്കാന്‍ ഗണപതിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്. വീരപ്പന്‍ റഹീമിന്‍റെ കൂട്ടാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു മുജീബ്. കൊലക്ക് ശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

 

Mujeeb Rahman perambra woman murdder case accused