k-kavitha-4

 

ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ബിആര്‍എസ് നേതാവ് കെ കവിത ആംആദ്മി നേതാക്കള്‍ക്ക് നൂറ് കോടി നല്‍കിയെന്ന് ഇഡി. ഇന്നത്തെ ചോദ്യംചെയ്യലിന് ശേഷമാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ അരവിന്ദ് കേജ്രിവാളുമായും സിസോദിയയുമായും കവിത  ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ അവകാശവാദം. ശനിയാഴ്ച കസ്റ്റഡിയില്‍ ലഭിച്ച കവിതയെ ഇഡി ചോദ്യം ചെയ്തുവരികയാണ് . 

 

അതേസമയം ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ബിആര്‍എസ് നേതാവ് കെ കവിതയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.  ഇഡിയുടെ സമന്‍സിനെ ചോദ്യം ചെയ്തു കവിത നേരത്തെ നല്‍കിയ ഹര്‍ജിക്കൊപ്പമാവും പുതിയ ഹര്‍ജിയും പരിഗണിക്കുക. ഡല്‍ഹി മദ്യഅഴിമതിക്കേസില്‍ പ്രതിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നിന്നും അറസ്റ്റു ചെയ്തത്. ഡല്‍ഹി റോസ് അവന്യൂകോടതിയില്‍ ഹാജരാക്കിയ കവിതയെ  പത്തുദിവസത്തെ ഇഡി കസ്റ്റിഡിയിലാണ്  വിട്ടിരിക്കുന്നത് 

 

 

K Kavitha paid ₹100 crore to AAP leaders’: Enforcement Directorate