ആലുവ നഗരമധ്യത്തിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനുമിടയിൽ വച്ചാണ് ചുവന്ന കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 7 മണി യോടെയാണ് സംഭവം. റോഡരികിൽ അരമണിക്കൂറോളം കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയത്. ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആരെയാണ് തട്ടിക്കൊണ്ടു പോയത് എന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന്  ഒരാളെ തട്ടികൊണ്ടുപോയിരുന്നു. പിന്നീട് ഇയാളെ ആലപ്പുഴയിൽ ഉപേക്ഷിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് നിഗമനം.

 

 Man abducted from Aluva