Royal Challengers Bangalore's players celebrate after winning the Women's Premier League (WPL) Twenty20 cricket final match against Delhi Capitals at the Arun Jaitley Stadium in New Delhi on March 17, 2024. (Photo by Sajjad HUSSAIN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് കിരീടനേട്ടം. ആര്‍.സി.ബി ഫ്രാഞ്ചൈസി ചരിത്രത്തിലെ ആദ്യ കിരീടമാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി 113 റണ്‍സിന് പുറത്തായി.  വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സെന്ന നിലയില്‍ നിന്ന് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഡല്‍ഹിക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി. ശ്രേയാങ്ക പാട്ടീല്‍ നാലുവിക്കറ്റും സോഫി മൊലിന്യൂ മൂന്നുവിക്കറ്റും നേടി. മലയാളി താരം ആശാ ശോഭന മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് സ്വന്തമാക്കി. 44 റണ്‍സെടുത്ത ഷഫാലി വര്‍മ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തില്‍ അവസാന ഓവറില്‍ ബാംഗ്ലൂര്‍ വിജയംകണ്ടു. എലിസ് പെറി 35 റണ്‍സുമായി പുറത്താകാതെ നിന്നു. 

 

WPL 2024 Final: RCB Clinch Maiden Title With 8-Wicket Win Over DC