കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതിനെ ചൊല്ലി കോട്ടയത്തെ യുഡിഎഫ്–എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോര്. ഉമ്മൻചാണ്ടി വരെ താഴ്മയോടെ അപേക്ഷിച്ചിട്ടും കേൾക്കാത്ത മാണി ഗ്രൂപ്പിനെ മുന്നണി മര്യാദയില്ലാത്തത് കൊണ്ടാണ് യുഡിഎഫ് യോഗത്തിൽ നിന്ന് മാറ്റി നിർത്തിയതെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആരോപിച്ചു. മുന്നണി വിടാനായി മുൻപ് തന്നെ തീരുമാനിച്ച കേരള കോൺഗ്രസ് (എം) ഒരു രാഷ്ട്രീയ കാരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇടതുമുന്നണിയിൽ സംതൃപ്തരാണെന്നായിരുന്നു ഇതിനോട് തോമസ് ചാഴികാടന്‍റെ പ്രതികരണം. നവ കേരള സദസ്സിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചതിൽ കുറ്റബോധം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിഡിയോ റിപ്പോര്‍ട്ട് കാണാം.
കോട്ടയം വിട്ട് ഇടുക്കിയിൽ പോയി മത്സരിക്കാൻ ഇടതുപക്ഷത്തു നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. മലയാള മനോരമ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഫ്രാൻസിസ് ജോർജും തോമസ് ചാഴികാടനും തുഷാർ വെള്ളാപ്പള്ളിയും സൗഹൃദം പങ്കിട്ടു.
Francis George against Kerala congress (M), war of words