rahul-gandhi-jharkhand-17
  • മാര്‍ച്ച് 27 ന് നേരിട്ട് ഹാജരാകണമെന്ന് ചായ്ബാസ കോടതി
  • ബിജെപിക്കെതിരെ 2018 ല്‍ നടത്തിയ പരാമര്‍ശം

ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ജാര്‍ഖണ്ഡ് കോടതി.  ഈ മാസം 27 ന് ചായ്ബാസ കോടതിയിലെത്തണമെന്നാണ് സമന്‍സില്‍ പറയുന്നത്.  നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. 'ഏത് കൊലപാതകിക്കും ബിജെപിയില്‍ അധ്യക്ഷനാവാം' എന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതാപ് കടാരിയ 2018 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. പല തവണ കോടതി നോട്ടിസയച്ചിരുന്നുവെങ്കിലും രാഹുല്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 

 

Rahul Gandhi summoned in Anti-BJP remarks