kozhikode-medical-college
  • ഡയാലിസിസിന് ആവശ്യമായ സാധനങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങണം
  • സര്‍ജിക്കല്‍ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം
  • കുടിശിക നല്‍കിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് വിതരണക്കാര്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസിനെത്തുന്ന രോഗികള്‍ക്ക് ഇരുട്ടടി. ഡയാലിസിസ് നടക്കണമെങ്കില്‍ ആവശ്യമായ സാധനങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങി നല്‍കണം. വിതരണക്കാരുടെ  സമരം കാരണം ആശുപത്രിയില്‍ സര്‍ജിക്കല്‍ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം രൂക്ഷമായി.  രോഗികള്‍ വലയുമ്പോഴും ആരോഗ്യവകുപ്പ് ഇടപെട്ടിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

രോഗാവസ്ഥയിലും മലപ്പുറത്തുനിന്ന് സ്വയം ഓട്ടോയോടിച്ചാണ് ജാഫര്‍ കോഴിക്കോടെത്തിയത്. സൗജന്യമായി ഡയാലിസ് പൂര്‍ത്തിയാക്കി മടങ്ങാറായിരുന്നു പതിവെങ്കില്‍ ഇത്തവണ ചെലവ് ഇരുട്ടടിയായി. ജാഫറിന്‍റെ മാത്രമല്ല, മറ്റുള്ളവരുടെയും സ്ഥിതി ഇതുതന്നെ. ഡയാലിസിസ് മുടങ്ങുമെന്നതിനാല്‍ പിരിവുനടത്തിപോലും പണം കണ്ടെത്തേണ്ട ഗതികേടിലാണ് രോഗികള്‍. 

 

കുടിശികയായ 75 കോടി രൂപ ലഭിക്കാത്തതിനെത്തുടര്‍ന്ന് വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും നല്‍കുന്നത് നിര്‍ത്തിയിട്ട് ഒരാഴ്ചയായി. വിവിധ ശസ്ത്രക്രിയക്കാവശ്യമായ ഇംപ്ലാന്‍റുകളും ആശുപത്രിയിലില്ല. മരുന്നുക്ഷാമവും രൂക്ഷമാണ്. ഫണ്ടില്ലെന്ന മറുപടിക്കപ്പുറം ആശുപത്രിയും ആരോഗ്യവകുപ്പും ബദല്‍മാര്‍ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇതുവരെയും പണം ലഭിക്കാത്തതിനാല്‍ സമരം സംസ്ഥാനവ്യാപകമാക്കാനുള്ള നീക്കത്തിലാണ് വിതരണക്കാരുടെ സംഘടന. 

 

Health dept yet to distribute pending fund to distributors;