പൗരത്വം നല്‍കുന്നതിനെ ചോദ്യംചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സി.എ.എ ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം, വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും നിലപാട് അറിയിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് നേരത്തെ കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നതും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 237 ഹര്‍ജികളാണ് പൗരത്വ നിയമഭേദഗതിയില്‍ സുപ്രീംകോടതിയിലുള്ളത്.
Petitioners have no right to question CAA claims centre in Supreme court