• കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്
  • തരുണ്‍ ബജാജ്, ദുര്‍ഗ ശങ്കര്‍ മിശ്ര, രാജേഷ് ഭൂഷണ്‍ എന്നിവരും പട്ടികയില്‍
  • പേരുകള്‍ രാഷ്ട്രപതിക്ക് കൈമാറും

നീതി ആയോഗ് മുന്‍ സി.ഇ.ഒ അമിതാഭ് കാന്ത് തിരഞ്ഞെടുപ്പ് കമ്മിഷണറായേക്കും. കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. അമിതാഭിന് പുറമെ തരുണ്‍ ബജാജ്, ദുര്‍ഗ ശങ്കര്‍ മിശ്ര, രാജേഷ് ഭൂഷണ്‍ എന്നിവരും പരിഗണനയില്‍. ഹരിയാന കേഡറിലെ ഉദ്യോഗസ്ഥനാണ് തരുണ്‍ ബജാജ്. 

 

രണ്ട് പേരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി ഇന്ന് നിയമിക്കുക. ഇതിനായി പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങിയ സമിതി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഉയരുന്ന പേരുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ശുപാര്‍ശ ചെയ്യും. പുതിയ കമ്മിഷണര്‍മാര്‍ ചുമതലയേറ്റ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സമ്പൂര്‍ണ യോഗം ചേര്‍ന്ന ശേഷമായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക.

 

Ex niti aayog CEO Amitabh Kant may be appointed as Election Commissioner