ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനാണ് തന്‍റെ പിന്തുണയെന്ന് പാലക്കാട് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി. ഗോപിനാഥ്. കോണ്‍ഗ്രസുമായി സഹകരണത്തിനില്ല. ഒപ്പമുള്ളവരുടെ നിലപാടറിയാന്‍ കണ്‍വെന്‍ഷന്‍ വിളിക്കുമെന്നും ഒരു സ്ഥാനാര്‍ഥിക്കായും പ്രചാരണത്തിന് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ഥികളും നേതാക്കളും പിന്തുണ തേടി എത്തുന്നുണ്ട്. തന്നോട് സംസാരിച്ചാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് രമ്യ ഹരിദാസിനെയും ഓര്‍മിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വികാരമറിഞ്ഞ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്േദഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Will support CPM in Loksabha election says AV Gopinath