തൃശൂർ കോർപറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് നീക്കം. ഇടതു ക്യാംപിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് തൃശൂർ കോർപറേഷൻ ഭരിക്കുന്നത്. ആ അംഗമാണ് മേയർ എം.കെ.വർഗീസ്. കെ.മുരളീധരൻ തൃശൂരിൽ വന്നതോടെ എല്‍ഡിഎഫിലെ ചില സ്വതന്ത്രർക്ക് ചാഞ്ചാട്ടമുണ്ട്. കാരണം , ഒരു കൗൺസിലർ കെ. മുരളീധരന്റെ അനുയായി ആണ്. ഡി.ഐ.സി രൂപികരിച്ച കാലത്ത് ഒപ്പം പോയ ആൾ. ഇതു കൂടാതെ മറ്റൊരു സ്വതന്ത്രൻ സി.പി.എം നേതാക്കളുമായി ഉടക്കി നിൽപാണ്. ഘടകകക്ഷിയിൽപ്പെട്ട വനിത കൗൺസിലറും യുഡിഎഫ് പാളയത്തിൽ വരാൻ സാധ്യത തെളിയുന്നുണ്ട്. പഴയ കോൺഗ്രസുകാരനായ ഇപ്പോഴത്തെ മേയർ എം.കെ. വർഗീസ് ഒരു കാര്യം തറപ്പിച്ച് പറഞ്ഞു.
സ്വതന്ത്രർ മാത്രമല്ല സി.പി.ഐയിലെ ഒരു കൗൺസിലറും യുഡിഎഫിൽ എത്താമെന്നാണ് കോൺഗ്രസ് പറയുന്ന സസ്പെൻസ്. കോൺഗ്രസ് കളിക്കുന്നത് മോദിയുടേയും ബി.ജെ.പിയുടേയും കുതിരക്കച്ചവടമാണെന്ന് സി.പി.ഐ നേതാവ് കൂടിയായ എല്‍ഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ
യുഡിഎഫിനും എല്‍ഡിഎഫിനും 24 കൗൺസിലർമാരുടെ വീതം പിന്തുണ. സ്വതന്ത്രനായ എം.കെ. വർഗീസിന്റെ പിന്തുന്നയിൽ ഭരണം നിലവിൽ എല്‍ഡിഎഫിനും. ആറ് കൗൺസിലർമാരുണ്ട് ബി.ജെ.പിയ്ക്ക് . 28 കൗൺസിലർമാരുടെ പിന്തുണ വേണം യുഡിഎഫിന് ഭരണം പിടിക്കാൻ. യുഡിഎഫിന്റെ ഭരണം പിടിക്കാനുള്ള നീക്കം വിജയിക്കുമോയെന്ന് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാം.
Thrissur corporation udf move