fake-medicine-2

വ്യാജ കാൻസർ മരുന്ന് വിതരണം ചെയ്യുന്ന വൻ സംഘത്തെ പിടികൂടി ഡൽഹി പൊലീസ്. നാല് കോടി രൂപയുടെ വ്യാജ മരുന്ന് പിടിച്ചെടുത്തു. കാൻസർ ആശുപത്രി ജീവനക്കാരടക്കം പിടിയിലായി. മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയാണ് രാജ്യാന്തര മരുന്ന് മാഫിയ സംഘത്തെ പിടികൂടിയത്. ഏഴ് രാജ്യാന്തര ബ്രാൻഡുകളുടെയും രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെയും വ്യാജ മരുന്നാണ് പിടിച്ചെടുത്തത്. 

മരുന്നുകൾക്കൊപ്പം നിർമാണ സാമഗ്രികളും ഉപകരണങ്ങളും കണ്ടെത്തി. ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായിരുന്നു  ക്രൈംബ്രാഞ്ച് പരിശോധന. വിപിൽ ജെയ്ൻ എന്നയാളാണ് സംഘത്തിലെ മുഖ്യപ്രതി. 20,000 അമേരിക്കൻ ഡോളറും രണ്ടുകോടിയോളം ഇന്ത്യൻ രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കീമോതെറാപ്പിയിൽ വർഷങ്ങളുടെ പരിചയമുള്ള കാൻസർ ആശുപത്രിയിലെ രണ്ട് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവരാണ് രോഗികളെ മരുന്ന് മാഫിയ സംഘത്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നത്. അമേരിക്കയിലും ചൈനയിലും വരെ സംഘം മരുന്നുകൾ വിറ്റതായി പൊലീസ് പറയുന്നു.  

 

 

Seven arrested in Delhi, Gurugram for sale of fake cancer medicines