ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് എണ്‍പത്തിയഞ്ചുകാരി മരിച്ചു. അൻപതേക്കർ സ്വദേശി പനച്ചിക്കമുക്കത്തിൽ എം എൻ തുളസിയാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു തുളസിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. തുളസിയോടൊപ്പമുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ കുത്തേറ്റു. തുളസിയെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ രാത്രിയോടെ മരിക്കുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം തുളസിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Old lady dies after honeybee attack in Idukki Nedumkandam